തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ലത്തീൻ അതിരൂപത. സമരം നൂറാം ദിവസത്തിലേക്ക് കടക്കുന്ന നാളെ കടലിലും കരയിലും ഒരുപോലെ മത്സ്യതൊഴിലാളികൾ പ്രതിഷേധം തീര്‍ക്കും. മുല്ലൂര്‍ കവാടത്തിന് മുന്നില്‍ സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ബഹുജനധര്‍ണ്ണയും സംഘടിപ്പിക്കും. ഉന്നയിക്കപ്പെട്ട ഏഴ് ആവശ്യങ്ങളിലും തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതി. അതേസമയം സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തയാറാണെന്നും സമരസമിതി അറിയിച്ചു.