മലപ്പുറം എടപ്പാളില്‍ സ്ഫോടനം; ബൈക്കിലെത്തിയ രണ്ട് പേർക്കായി അന്വേഷണം

Jaihind Webdesk
Wednesday, October 26, 2022

 

മലപ്പുറം: എടപ്പാളിൽ സ്ഫോടനം. ബൈക്കിലെത്തിയ രണ്ട് പേരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് സംശയിക്കുന്നു. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് എടപ്പാൾ ജംഗ്ഷനിൽ മേൽപ്പാലത്തിന് താഴെ ട്രാഫിക് റൗണ്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ശേഷി കുറഞ്ഞ സ്ഫോടകവസ്തുവാണ് പൊട്ടിയത്. സ്ഫോടനത്തിൽ ട്രാഫിക് റൗണ്ടിന് നേരിയ കേടുപാടുകൾ ഉണ്ടായി. പോലീസ് സ്ഥലത്തെത്തി സാമ്പിൾ ശേഖരിച്ചു. ടൗണിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.