സ്കൂൾ പാചക തൊഴിലാളികളോട് സർക്കാർ കാട്ടുന്ന അവഗണനയും അനീതിയും അവസാനിപ്പിക്കണം: പിസി വിഷ്ണുനാഥ് എംഎൽഎ

Saturday, September 3, 2022


സ്കൂൾ പാചക തൊഴിലാളികളോട് സർക്കാർ കാട്ടുന്ന അവഗണനയും അനീതിയും അവസാനിപ്പിക്കണമെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്‍റെ അവഗണയ്ക്കെതിരെ സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി കൊല്ലത്ത് സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂളുകളിൽ കുട്ടികൾക്കായി ഭക്ഷണമൊരുക്കുന്ന ജീവനാക്കാർക്ക് അവധിക്കാലവേദനവും ബോണസും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സർക്കാർ അടിയന്തിരമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹബീബ് സേട്ട്, ഡി ഗീതാകൃഷ്ണൻ, കെബി ഷാഹാൽ എന്നിവർ ഉപവാസ സമരത്തിന് നേതൃത്വം നൽകി.