‘ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും’: കൊടിക്കുന്നില്‍ സുരേഷ് എംപി

Jaihind Webdesk
Sunday, August 28, 2022

 

കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്ന് യാത്രയുടെ സംസ്ഥാന കോർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി. ഭാരത് ജോഡോ യാത്രയുടെ കൊല്ലം ജില്ലയിലെ സ്വാഗത സംഘം ഓഫീസ് പള്ളിമുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ഫാസിസ്റ്റ് നയങ്ങൾ തുറന്നുകാട്ടുന്നതിനൊപ്പം കോൺഗ്രസിന് ജനഹൃദയങ്ങളിലുള്ള വേരോട്ടം കൂടുതൽ ആഴത്തിലാക്കുവാൻ യാത്രയ്ക്ക് കഴിയുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ഗുലാം നബി ആസാദിനെക്കാൾ കരുത്തരായ പലരും പാർട്ടി വിട്ടുപോയ ശേഷം പിന്നീട് സംഭവിച്ചതൊക്കെ ചരിത്രം പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഡിസിസി പ്രസിഡന്‍റ് പി രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.സി രാജൻ, ബിന്ദു കൃഷ്ണ , അഡ്വ. ഷാനവാസ് ഖാൻ, സൈമൺ അലക്സ്, വിപിന്‍ ചന്ദ്രൻ, അൻസാർ അസീസ് തുടങ്ങിയവർ സംബന്ധിച്ചു.