ആരോഗ്യമന്ത്രി പതാക ഉയർത്തി, നിവർന്നില്ല; പിന്നീട് ദേശീയഗാനത്തിനിടെ തിരിച്ചിറക്കി: പിഴവില്‍ അന്വേഷണം

Tuesday, August 16, 2022

 

പത്തനംതിട്ട: സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ് പതാക ഉയർത്തിയതിലെ പിഴവ് അന്വേഷിക്കാന്‍ നിർദേശം. മന്ത്രി പതാക ഉയർത്തിയിരുന്നെങ്കിലും അത് നിവർന്നിരുന്നില്ല. മുകളില്‍ എത്താറായിട്ടും പതാക നിവരാതായതോടെ വീണ്ടും തിരിച്ചിറക്കി. ഇതിനിടെ ദേശീയഗാനം ആലപിക്കാന്‍ തുടങ്ങിയിരുന്നു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലാണ് പിഴവുണ്ടായത്.

പൂക്കളില്‍ പൊതിഞ്ഞ പതാകയിലെ കയറുകള്‍ തമ്മില്‍ പിണഞ്ഞതാണ് പിഴവിന് കാരണമെന്നാണ് സൂചന. താഴ്ത്തിയ പതാക കുരുക്ക് മാറ്റിയതിന് ശേഷം  വീണ്ടും ഉയര്‍ത്തി. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥനാണ് പിന്നീട്  പതാക ഉയര്‍ത്തിയത്. വീഴ്ച സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാർ പോലീസിനോട് നിർദേശിച്ചു.