കോട്ടയം: മണർകാട് വെള്ളക്കെട്ടിലിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കാവുംപടി മേത്താപ്പറമ്പിലാണ് സംഭവം. അഞ്ചംഗ സുഹൃത് സംഘത്തോടൊപ്പം ഇവിടെ കുളിക്കാനിറങ്ങിയ അമൽ മാത്യുവാണ് (16) അപകടത്തിൽ പെട്ടത്.
ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ അമലിനെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും അടങ്ങിയ സംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് അമലിന്റെ മൃതദേഹം കണ്ടെത്തിയത്. മണർകാട് സെന്റ് മേരീസിലെ കൊമേഴ്സ് അധ്യാപകൻ ബെന്നിയുടെ മകനാണ് അമൽ.