‘പോലീസ് വിഷമിക്കേണ്ട, സജി ചെറിയാന്‍റെ പ്രസംഗം യുഡിഎഫ് നല്‍കാം’: പ്രതിപക്ഷ നേതാവ്

Wednesday, July 13, 2022

 

തിരുവനന്തപുരം: മുന്‍ മന്ത്രി സജി ചെറിയാന്‍റെ  ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്‍റെ പൂർണ്ണരൂപം കിട്ടിയില്ലെന്ന് പറഞ്ഞ പോലീസിന് പ്രതിപക്ഷ നേതാവിന്‍റെ പരിഹാസം. പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം യുഡിഎഫ് പോലീസിന് നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.

‘സജി ചെറിയാന്‍റെ ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്‍റെ ഒന്നര മിനിറ്റ് ദൃശ്യം മാത്രമേ കയ്യിലുള്ളൂ എന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യത്തില്‍ പോലീസ് വിഷമിക്കേണ്ട. രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന ആചടങ്ങിന്‍റെ മുഴുവന്‍ വീഡിയോയും യുഡിഎഫ് കൈമാറാന്‍ തയാറാണ്. ഇതൊന്നും ഒളിപ്പിച്ചുവെക്കാന്‍ പറ്റുന്നതല്ല’ – പ്രതിപക്ഷ നേതാവ് പറഞ്ഞു.