ടെണ്ടർ വിളിക്കാന്‍ വൈകി; സംസ്ഥാനത്ത് മരുന്ന് ക്ഷാമം: ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ്

Wednesday, July 13, 2022

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമം പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. പല സർക്കാർ ആശുപത്രികളിലും രൂക്ഷമായ മരുന്ന് ക്ഷാമമാണെന്ന് അദ്ദേഹം പറഞ്ഞു. മരുന്ന് വാങ്ങാൻ ടെണ്ടർ വിളിക്കാൻ ആറ് മാസം താമസിച്ചതാണ് ഇതിന് കാരണം. കുടിശിക നൽകാത്തതിനാൽ മരുന്ന് കമ്പനികൾ ടെണ്ടറിൽ പങ്കെടുക്കുന്നില്ല ഇക്കാരണത്താൽ ആവശ്യ മരുന്നുകൾ ലഭിക്കുന്നില്ല. മരുന്ന് വിതരണം പാളി. ഇതിന് ഉത്തരവാദികളായവർക്ക് എതിരെ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.