സജി ചെറിയാനെ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും സംരക്ഷിക്കുന്നു; മന്ത്രി രാജി വെക്കും വരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ്

Wednesday, July 6, 2022

 

തിരുവനന്തപുരം : ഭരണഘടനയെ അപമാനിക്കുകയും ഭരണഘടനാ ശിൽപ്പികളെ അവഹേളിക്കുകയും ചെയ്ത മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസ് പോലും അനുവദിച്ചില്ല. മുഖ്യമന്ത്രിയും സർക്കാരും ഒളിച്ചോടുന്ന കാഴ്ചയാണ് കണ്ടത്. സജി ചെറിയാൻ രാജിവെക്കണം എന്ന ആവശ്യം ഉന്നയിച്ചത് പ്രതിപക്ഷം മാത്രമല്ല, നാടൊന്നാകെയാണ്. ഏകാധിപത്യ നിലപാടുകൾക്ക് മുന്നിൽ പ്രതിപക്ഷം കീഴടങ്ങില്ലെന്നും മന്ത്രി രാജിവെക്കും വരെ പ്രതിപക്ഷം പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.