തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ ഇടതുനേതാക്കള്‍ പോകാതിരുന്നത് മോദിയെ പേടിച്ചെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സ്വര്‍ണ്ണക്കടത്ത് കേസ് ഒത്തുതീര്‍പ്പിന്‍റെ ഭാഗമായി സിപിഎം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മോദിക്കൊപ്പം നില്‍ക്കുമെന്നത് വ്യക്തമായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കെ സുധാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ശ്രീ. യശ്വന്ത് സിൻഹയെ യുഡിഎഫ് നേതാക്കൾ സ്വീകരിച്ചു. അദ്ദേഹത്തെ സ്വീകരിക്കാൻ ഇടതു പക്ഷത്തുനിന്നും ആരും പോകാതിരുന്നത് ദുരൂഹമാണ് .
നരേന്ദ്രമോദിയെ പേടിച്ചാണ് പിണറായിയും കൂട്ടരും വിമാനത്താവളത്തിൽ എത്താതിരുന്നത്. സീതാറാം യെച്ചൂരി കൂടി ചേർന്നാണ് ഡൽഹിയിൽ യശ്വന്ത് സിൻഹക്ക് വേണ്ടി നോമിനേഷൻ കൊടുത്തത്. എന്നിട്ടും കേരളത്തിൽ സിപിഎമ്മിൽ നിന്നും ആരും വന്നില്ല . സ്വർണ്ണക്കടത്തു കേസ് ഒത്തുതീർപ്പിൻ്റെ ഭാഗമായി സിപിഎം, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മോദിക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാകുകയാണ്