വെറുപ്പും നുണകളും തുറന്നുകാട്ടുന്നവര്‍ ബിജെപിക്ക് എന്നും ഭീഷണി; ഒരു ശബ്ദം അടിച്ചമർത്തിയാൽ ആയിരം ശബ്ദം ഉയർന്നു വരും: രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, June 27, 2022

 

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്‍റെ അറസ്റ്റില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. വിദ്വേഷവും വെറുപ്പും നുണകളും തുറന്നു കാട്ടുന്നവർ ബിജെപിക്ക് എന്നും ഭീഷണിയാണ് എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സത്യം സ്വേച്ഛാധിപത്യത്തിന് മേൽ വിജയിക്കും. സത്യത്തിന്‍റെ ഒരു ശബ്ദം അടിച്ചമർത്തിയാൽ ആയിരം ശബ്ദം ഉയർന്നു വരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭീതി വേണ്ട എന്ന ഹാഷ് ടാഗിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.