‘പോത്തിന് ചുവപ്പ് പോലെ പിണറായിക്ക് കറുപ്പ് പേടി’; മുഖ്യമന്ത്രിയുടെ മാനസികനില തെറ്റിയെന്ന് കെ മുരളീധരന്‍ എംപി

Sunday, June 12, 2022

 

മുഖ്യമന്ത്രിയുടെ പെരുമാറ്റം സമനിലതെറ്റിയതുപോലെയെന്ന് കെ മുരളീധരന്‍ എംപി. പോത്ത് ചുവപ്പ് നിറം കണ്ടാൽ പേടിക്കുന്നതു പോലെ മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ പേടിയെന്ന് കെ  മുരളീധരന്‍ പരിഹസിച്ചു. ഹിറ്റ്ലർ ഭരണമാണോ സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പൊതു സമ്മേളനത്തിൽ നടത്തുന്ന വീരവാദം എന്ത് കൊണ്ട് വാർത്താ സമ്മേളനം നടത്തി പറയുന്നില്ലെന്ന് കെ മുരളീധരന്‍ എംപി ചോദിച്ചു. പോലീസിനെ നോക്കി വിരട്ട് എന്നോട് വേണ്ട എന്ന് മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കണം. കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ മുരളീധരന്‍ എംപി ആവശ്യപ്പെട്ടു.  അല്ലെങ്കിൽ മനസമാധനത്തിൽ പുറത്തിറങ്ങി നടക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.