പാലക്കാടും പ്രതിഷേധമിരമ്പി; ബാരിക്കേഡിന് മുകളില്‍ കയറി മുദ്രാവാക്യം മുഴക്കി കോണ്‍ഗ്രസ് പ്രവർത്തർ

Friday, June 10, 2022

പാലക്കാട്: കോൺഗ്രസ് പ്രവർത്തകർ പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലും പ്രതിഷേധം ഇരമ്പി. കോട്ട മൈതാനിയിൽ നിന്നും തുടങ്ങിയ മാർച്ച് കളക്ട്രേറ്റിന് സമീപം പോലീസ് തടഞ്ഞു. ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ പോലീസ് തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് നടന്ന ധർണ്ണ വി.കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ അധ്യക്ഷനായിരുന്നു.