‘ആന്തരികമായി വിഭജിച്ചു, ലോകത്തിന് മുന്നിലും ഇന്ത്യക്ക് ക്ഷീണം ഉണ്ടാക്കി’; മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

Monday, June 6, 2022

ന്യൂഡൽഹി: പ്രവാചകനെതിരായ ബിജെപി വിവാദ പരാമർശം നടത്തിയ സംഭവത്തിൽ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി. ആന്തരികമായി വിഭജിക്കപ്പെട്ട ഇന്ത്യ ബാഹ്യമായും ദുർബലമാകുകയാണ്. ബിജെപിയുടെ നാണംകെട്ട മതാന്ധത നമ്മെ ഒറ്റപ്പെടുത്തുക മാത്രമല്ല, ആഗോളതലത്തിൽ തന്നെ ഇന്ത്യയുടെ നിലയ്ക്ക് ക്ഷീണം ഉണ്ടാക്കിയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ട്വിറ്ററിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.