പ്രചാരണച്ചൂടില്‍ തൃക്കാക്കര; പരസ്യപ്രചാരണം നാളെ അവസാനിക്കും, വോട്ടെടുപ്പ് 31 ന്

Saturday, May 28, 2022

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. പരമാവധി വോട്ടുറപ്പിക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് മുന്നണി സ്ഥാനാർത്ഥികൾ. സംസ്ഥാന നേതാക്കൾ പ്രചാരണത്തിന് നേതൃത്വം നൽകുമ്പോൾ പ്രവർത്തകരും വലിയ ആവേശത്തിലാണ്.

വീടു കയറിയും ഓരോ വോട്ടറെയും നേരിൽ കണ്ടുമുള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. പ്രചാരണത്തിന്‍റെ ആദ്യഘട്ടം മുതല്‍ തന്നെ മുന്നിട്ടു നിൽക്കുന്ന യുഡിഎഫ് അന്തിമ ലാപ്പിലും ബഹുദൂരം മുന്നിലാണ്. സംസ്ഥാനത്തെ മുഴുവൻ യുഡിഎഫ് നേതാക്കളും മണ്ഡലത്തിൽ പ്രചാരണരംഗത്ത് സജീവമാണ്. സംസ്ഥാനത്ത് ഭരണസ്തംഭനം വരുത്തുന്ന രീതിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.  ഉമാ തോമസിന് വന്‍ ഭൂരിപക്ഷം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് നേതാക്കളുടെ പ്രചാരണം. മെയ് 30 ന് നിശബ്ദ പ്രചാരണവും, 31 ന് തെരഞ്ഞെടുപ്പും നടക്കും. ജൂൺ 3നാണ് വോട്ടെണ്ണൽ.