‘ചെങ്കോട്ടയിൽ ഇനിയും കോൺഗ്രസിന്‍റെ ഒരുപാട്‌ പ്രധാനമന്ത്രിമാർ ഇന്ത്യൻ പതാക ഉയർത്തുക തന്നെ ചെയ്യും’ : ശ്രദ്ധേയമായി കോൺഗ്രസ് പ്രവർത്തകന്‍റെ കുറിപ്പ്

Jaihind Webdesk
Wednesday, May 25, 2022

കപില്‍ സിബല്‍ കോൺഗ്രസില്‍ നിന്ന് രാജിവച്ചത്  ആഘോഷിക്കുന്നവർ ഹരിയാനയില്‍ പാർട്ടി വിട്ടുപോയ 7 മുന്‍ എംഎല്‍എമാർ തിരിച്ചെത്തിയത് കാണുന്നില്ലേ എന്നാണ് കോൺഗ്രസ് പ്രവർത്തകനായ  അഭിലാഷ് മോഹനന്‍ ചോദിക്കുന്നത്. കോൺഗ്രസിന്‍റെ ആവശ്യകത മനസ്സിലാക്കിയാണ് അവർ തെറ്റ് തിരുത്തി പാർട്ടിയില്‍ തിരകെ എത്തിയത്. ഇവർ 7 പേരും ഒറ്റക്‌ മണ്ടലം ജയിപ്പിക്കാൻ കെൽപ്പ്‌ ഉള്ളവരാണെന്നും അഭിലാഷ് പറയുന്നു.

ഈ രാജ്യത്ത്‌ തല ഉയർത്തി നിൽക്കേണ്ടവരാണ് നമ്മൾ കോൺഗ്രസുകാർ, നമ്മൾ ആണിവിടെ സ്വാതന്ത്ര്യം പടുത്തുയർത്തിയത്‌… നമ്മൾ ആണിവിടെ ഇന്ത്യ പടുത്തുയർത്തിയത്‌… നമ്മൾ ആണിവിടെ മതേതരത്വം പടുത്തുയർത്തിയത്‌… ചെങ്കോട്ടയിൽ ഇനിയും കോൺഗ്രസിന്റെ ഒരുപാട്‌ പ്രധാനമന്ത്രിമാർ ഇന്ത്യൻ പതാക ഉയർത്തുക തന്നെ ചെയ്യും – അഭിലാഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം :

കപിൽ സിബൽ കോൺഗ്രസ്‌ വിട്ടതിൽ ആഘോഷിക്കുന്നവർ ഉണ്ടാകും, സങ്കടപ്പെടുന്നവർ ഉണ്ടാകും, എന്നാൽ ആഘോഷിക്കപ്പെടുന്നവർ കാണത്ത ഒന്നുണ്ട്.‌‌ ഹരിയാനയിൽ കോൺഗ്രസിൽ നിന്ന് വിട്ട്‌ പോയ 7 Ex MLA മാർ ഇന്നലെ കോൺഗ്രസിൽ മടങ്ങിയെത്തി‌. ഇവർ 7 പേരും ഒറ്റക്‌ മണ്ഡലം ജയിപ്പിക്കാൻ കെൽപ്പ്‌ ഉള്ളവരാണു . പാർട്ടിയിൽ ഉണ്ടായ അഭിപ്രായ വ്യത്യാസത്തിൽ അന്നവർ പർട്ടി വിട്ടു, ഇന്നവർക്ക്‌ അവരുടെ തെറ്റ്‌ ബോധ്യമായി ഈ കെട്ട കാലത്ത്‌ കോൺഗ്രസിന്റെ ആവിശ്യകതയും മനസിലാക്കി അവർ തിരികെ വന്നു. കഴിഞ്ഞ തവണ നന്നായി പൊരുതി 31 സീറ്റ്‌ നേടിയിട്ടും ഭരിക്കാൻ കഴിയാതെ പോയ കോൺഗ്രസിനു ഇവരുടെ തിരിച്ച്‌ വരവ്‌ വളരെ വലിയ ഊർജ്ജം തന്നെയാണ്. കർണ്ണാടകയിൽ ഡികെ എന്ന പവർഹൗസ് ലീഡർ സംസ്ഥാന ഭരണം പിടിക്കാൻ അവിടെ പടയോട്ടം നടത്തുകയാണ്.

ഒന്നേ പറയാനുള്ളൂ, കപിൽ സിബലുമാർ ഇനിയും വരും പോകും. കോൺഗ്രസ്‌ ഉണ്ടാക്കി എടുക്കേണ്ടത്‌ ക്രെഡിബിലിറ്റിയുള്ള യുവ നേതാക്കളേയും ആത്മാർഥതയുള്ള അണികളേയും ആണ്. നല്ലവരെ വേണ്ടപോലെ പരിഗണിച്ച്‌ അവർക്ക്‌ ആവിശ്യമുള്ളത്‌ ചെയ്ത്‌ കൊടുത്ത്,‌ അവരെ പാർട്ടിയുടെ കൂടെനിർത്തി പടിപടിയായി വളർത്തുക, ഒപ്പം പാർട്ടിയും വളരുക എന്നതാണു ചെയ്യേണ്ടത്. അല്ലാതെ ആരെങ്കിലുമൊക്കെ പോകുമ്പോ നിലവിളിച്ചിട്ടും കുറ്റംപറഞ്ഞിട്ടും കാര്യമില്ല. നമ്മളെ പരിഹസിക്കുന്നവരുടെ മുന്നിൽ തലകുനിച്ച്‌ നിൽക്കുകയും വേണ്ട, കാരണം ജയം ആയാലും തോൽവി ആയാലും കോൺഗ്രസുകാർ തല കുനിച്ച്‌ നിൽക്കണ്ടവരല്ല.

ഈ രാജ്യത്ത്‌ തല ഉയർത്തി നിൽക്കേണ്ടവരാണ് നമ്മൾ കോൺഗ്രസുകാർ, നമ്മൾ ആണിവിടെ സ്വാതന്ത്ര്യം പടുത്തുയർത്തിയത്‌… നമ്മൾ ആണിവിടെ ഇന്ത്യ പടുത്തുയർത്തിയത്‌… നമ്മൾ ആണിവിടെ മതേതരത്വം പടുത്തുയർത്തിയത്‌… ചെങ്കോട്ടയിൽ ഇനിയും കോൺഗ്രസിന്റെ ഒരുപാട്‌ പ്രധാനമന്ത്രിമാർ ഇന്ത്യൻ പതാക ഉയർത്തുക തന്നെ ചെയ്യും…

മരിക്കും വരെ കോൺഗ്രസ്, അതെ, ഉയിരുള്ളിടത്തോളം കാലം ഉറച്ചു നിൽക്കും, എന്‍റെ കോൺഗ്രസിനൊപ്പം,