‘വർഗീയശക്തികളുടെ മുന്നില്‍ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയാണോ ക്യാപ്റ്റന്‍?’: പ്രതിപക്ഷ നേതാവ്

Tuesday, May 24, 2022

 

കൊച്ചി: സംസ്ഥാനത്ത് വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആലപ്പുഴയില്‍ കൊച്ചുകുട്ടി വിദ്വേഷ  മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഒരു ശബ്ദം ഉയർത്താൻ ഭരണകക്ഷിയിലെ ആരും തയാറായില്ല.  പോപ്പുലര്‍ ഫ്രണ്ടിന്‍റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ വര്‍ഗീയ വിഷം തുപ്പുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടും അതിനെതിരെ ശബ്ദം ഉയര്‍ത്താന്‍ ഭരണകക്ഷിയിലെ ആരും തയാറായില്ല. മതേതര കേരളത്തിന് നേരെ വന്ന കുന്തമുനയാണ് ആലപ്പുഴയിലെ മുദ്രാവാക്യം. വർഗീയ ശക്തികളുടെ മുന്നിൽ മുട്ട് വിറയ്ക്കുന്ന മുഖ്യമന്ത്രി ആണോ ക്യാപ്റ്റനെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.