രാജീവ് ഗാന്ധി ലോകത്തിന്‍റെ അഭിമാനം : തൃക്കാക്കര യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ അനുസ്മരണ സമ്മേളനം കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു

Saturday, May 21, 2022

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31ആം രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് തൃക്കാക്കര യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പുഷ്പാര്‍ച്ചന സംഘടിപ്പിച്ചു. രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു.

ലോകത്തിന്‍റെ  അഭിമാനമായി മാറിയ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയെന്ന് കെ. സുധാകരൻ എം.പി അനുസ്മരിച്ചു. രാജീവ് ഗാന്ധി രാജ്യത്ത് നടപ്പിലാക്കിയ വികസനങ്ങൾ ചരിത്രപരമായ നേട്ടങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ ജനാധിപത്യത്തെയും മതേതരത്വത്തെയും ഉയർത്തി പിടിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന്
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്മരിച്ചു.

ഇന്ത്യയെ പുതിയ യുഗത്തിലേക്കുളള വഴിയൊരുക്കിയ നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ൻ എം.എൽ.എ വ്യക്തമാക്കി. ചടങ്ങിൽ എം.പിമാരായ ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.