കെഎസ്ആർടിസി ശമ്പളപ്രതിസന്ധി: മന്ത്രി നിലപാട് മാറ്റിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിന് ടിഡിഎഫ്

Monday, May 16, 2022

തിരുവനന്തപുരം : കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഗതാഗത മന്ത്രി നിലപാട് മാറ്റിയില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനയായ ടിഡിഎഫ് അറിയിച്ചു. ജീവനക്കാരെ ഗതാഗതമന്ത്രി നിരന്തരം പൊതുസമൂഹത്തിനു മുന്നിൽ അപമാനിക്കുകയാണ്. ജീവനക്കാർക്ക് കൂലി നിഷേധിക്കുന്ന സമീപനം തുടരുകയാണെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങും. ശമ്പള പ്രതിസന്ധിയിൽ സർക്കാരിനും മാനേജ്മെന്‍റിനും ഉത്തരവാദിത്വമില്ല എന്ന മന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും ടിഡിഎഫ് പ്രസിഡന്‍റ് തമ്പാനൂർ രവിയും ജനറൽ സെക്രട്ടറി വി.എസ് ശിവകുമാറും അറിയിച്ചു.