‘തൃക്കാക്കരയില്‍ യുഡിഎഫ് വിജയം ഉറപ്പ്, ഭൂരിപക്ഷം വർധിക്കും’: കെ സുധാകരന്‍ എംപി

Sunday, May 8, 2022

കണ്ണൂർ: തൃക്കാക്കരയിൽ വിജയം ഉറപ്പെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. യു ഡlഎഫിന്‍റെ ഭൂരിപക്ഷം കൂടുമെന്ന് ഉറപ്പാണ്. തൃക്കാക്കര കോൺഗ്രസിന് ശക്തിയുള്ള മണ്ഡലമാണ്. സഭാ നേതൃത്വത്തോട് കോൺഗ്രസിന് യാതൊരു പരിഭവവുമില്ല.

എൽഡിഎഫിന്‍റേത് സഭയുടെ സ്ഥാനാർത്ഥിയെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ല. സഭ അങ്ങനെ നിലപാടെടുക്കുന്നവരല്ല. ആശുപത്രിയിൽ വെച്ച് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതില്‍ ഇടതുമുന്നണിക്ക് മറ്റ് ചില ലക്ഷ്യങ്ങൾ ഉണ്ട്. അതാണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈൻ സർവേ നിർത്തിയത് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണോ എന്നറിയില്ല. കല്ലിട്ടാല്‍ ഇനിയും പിഴുതെറിയുമെന്നും കെ സുധാകരൻ എംപി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.