അരുണ്‍കുമാറിനുവേണ്ടിയുള്ള ചുവരെഴുത്ത് പാഴായി; തർക്കങ്ങള്‍ക്കൊടുവില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാർത്ഥി

Thursday, May 5, 2022

 

കൊച്ചി: തര്‍ക്കങ്ങള്‍ക്കും  അഭിപ്രായഭിന്നതകള്‍ക്കുമിടെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോ ജോസഫാണ് തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി. ഇതോടെ നേരത്തെ കെ.എസ് അരുണ്‍കുമാറിന് വേണ്ടി ആരംഭിച്ച ചുവരെഴുത്ത് മായ്ച്ച് പുതിയ ആള്‍ക്കുവേണ്ടി പ്രചാരണത്തിനിറങ്ങേണ്ട അവസ്ഥയിലാണ് പ്രവര്‍ത്തകർ.

സ്ഥാനാർത്ഥിയെച്ചൊല്ലി ഇടതുമുന്നണിയിലുണ്ടായ തര്‍ക്കവും ആശയക്കുഴപ്പവും പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. മാധ്യമങ്ങളെ പഴിചാരാനുള്ള സിപിഎം നേതാക്കളുടെ ശ്രമവും പരിഹാസ്യമായി.