ആലപ്പുഴയില്‍ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ച് രണ്ട് പേർ മരിച്ചു

Jaihind Webdesk
Thursday, May 5, 2022

 

ആലപ്പുഴ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ച് രണ്ടുപേർ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ വില്ലേജ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്.  എഴുപുന്ന സ്വദേശി ഷിനോജ് (25), പള്ളിപ്പുറം സ്വദേശി വിഷ്ണു (26) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. കാറിനുള്ളിൽ കുടുങ്ങിയവരെ പൊലീസും ഫയർഫോഴ്സും എത്തിയാണ് പുറത്തെടുത്തത്. തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് പോവുകയായിരുന്ന കാറും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.  ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. പരിക്കേറ്റവരെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.