ടുണീഷ്യയില്‍ എണ്ണ കപ്പലില്‍ നിന്നും ആറ്റിങ്ങല്‍ സ്വദേശിയെ കാണാതായ സംഭവം: വിദേശകാര്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു

Thursday, April 28, 2022

തിരുവനന്തപുരം: ടുണീഷ്യയില്‍ നിന്നും പുറപ്പെട്ട എണ്ണക്കപ്പലില്‍ നിന്നും കാണാതായ തിരുവനന്തപുരം സ്വദേശി അര്‍ജുന്‍ രവീന്ദ്രനെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ടുണീഷ്യയില്‍ നിന്നും യാത്ര തിരിച്ച എം.വി എഫിഷ്യന്‍സി എന്ന കപ്പലിലെ ജീവനക്കാരനായിരുന്നു ആറ്റിങ്ങല്‍ സ്വദേശിയായ അര്‍ജുന്‍. ഈ മസം 20-ന് ടുണീഷ്യയില്‍ നിന്നും അര്‍ജുന്‍ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ 27 ന് കമ്പനി അധികൃതര്‍ കപ്പലില്‍ നിന്നും അര്‍ജുനെ കാണാതായെന്ന് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.