രണ്ടാം പിണറായി സർക്കാരിലും പിൻവാതിൽ നിയമനം; ലക്ചർ തസ്തികയിൽ 89 പേരെ സ്ഥിരപ്പെടുത്താൻ നീക്കം : പികെ ഫിറോസ്

Monday, April 25, 2022

രണ്ടാം പിണറായി സർക്കാരിലും പിൻവാതിൽ നിയമനമെന്ന് ആരോപണവുമായി മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്.  വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന ഡയറ്റിൽ ലക്ചർ തസ്തികയിൽ 89 പേരെയാണ് സ്ഥിരപ്പെടുത്താനാണ്  സർക്കാർ ശ്രമിക്കുന്നത്. ഈ 89 പേരും പാർട്ടി നേതാക്കളോ പാർട്ടിക്ക് വേണ്ടപ്പെട്ടവരോ ആണെന്നും  ഈ പിൻവാതിൽ നിയമനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും  യൂത്ത് ലീഗ് ആഴശ്യപ്പെട്ടു.