പഞ്ചായത്ത് ഓഫീസ് വളപ്പിൽ യുവാവ് മരിച്ച നിലയിൽ : കൊലപാതകമെന്ന് സംശയം

Monday, April 11, 2022

കൊച്ചി : കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പിൽ  യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളം സ്വദേശിയും പ്രദേശത്തെ ഗുണ്ട വടിവാൾ ഉണ്ണിയുടെ മകൻ രഞ്ജിത്താണ് മരിച്ചത്. മുഖത്തു മർദനമേറ്റു ചോരയൊലിച്ചിട്ടുണ്ട്.

ആരെങ്കിലും കൊന്നു കൊണ്ടുവന്നിട്ടതാണെന്നു സംശയിക്കുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ധ പരിശോധനയ്ക്കു ഫൊറൻസിക് ഉദ്യോഗസ്ഥർ എത്തുമെന്ന് പോലീസ് പറഞ്ഞു.