കശ്മീരിൽ തീവ്രവാദികളും ഇന്ത്യൻ സൈന്യവുമായി ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു; 4 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Tuesday, November 20, 2018

കശ്മീരിൽ തീവ്രവാദികളും ഇന്ത്യൻ സൈന്യവുമായുളള ഏറ്റുമുട്ടലിൽ 5 പേർ മരിച്ചു. ഏറ്റുമുട്ടലിൽ 4 ഹിസ്ബുൾ മുബിഹിദീൻ തീവ്രവാദികളും ഇന്ത്യൻ പാര മിലിറ്ററി ഫോഴ്‌സിലെ ഒരാളുമാണ് മരിച്ചത്. മൂന്നു സൈനികർക്ക് പരിക്കേറ്റു.

ജമ്മു കശ്മീരിലെ ഷോപ്പിയൻ ജില്ലയിൽ നാദിഗാവിലാണ് ഇന്ത്യൻ സൈന്യവും ഹിസ്ബുൾ മുജാഹിദീൻ സൈനികരും തമ്മിൽ ഏറ്റുമുട്ടിയത്. പുലർച്ചെ ഉണ്ടായ ഏറ്റുമുട്ടൽ നാലു മണിക്കൂറോളം നീണ്ടു നിന്നു. ഏറ്റുമുട്ടലിൽ മൂന്ന് ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളും ഒരു ഇന്ത്യൻ പാരാട്രൂപ്പേഴ്‌സ് അംഗവും കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. കുറച്ചു മാസങ്ങളായി കശ്മീർ താഴവരയിൽ തീവ്രവാദ പ്രവർതത്തനങ്ങൾ മുൻ കാലത്തേക്കാൾ സജീവമാണ്.

ഈ മാസം 18 ന് ഷോപ്പിയൻ ജില്ലയിലെ തന്നെ റീബൻ ഗ്രാമത്തിൽ നടത്തിയ സൈനിക നടപടിയിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനവാസ മേഖലയിൽ നടത്തിയ ഓപറേഷനിൽ ആയുധങ്ങളും, വെടിയുണ്ടകളും കണ്ടെത്തിയിരുന്നു. ഇതെല്ലാം തന്നെ കശ്മീർ താഴ്‌വരയിൽ ഏറിവരുന്ന തീവ്രവാദ പ്രവർത്തനങ്ങുടെ സൂചനയാണ്.