മലപ്പുറത്ത് വീണ്ടും കുഴല്‍പ്പണവേട്ട; മൂന്ന് കോടിയിലേറെ രൂപയുമായി രണ്ട് പേർ പിടിയില്‍

Jaihind Webdesk
Tuesday, March 15, 2022

 

മലപ്പുറം : വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. വാഹനപരിശോധനക്കിടെയാണ് ബൊലേറോയിൽ കടത്തിയ പണം കണ്ടെത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വാഹനത്തിന്‍റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. വേങ്ങര സ്വദേശി ഹംസ (48), കൊളത്തൂർ സ്വദേശി സഹദ് (32) എന്നിവരാണ് പിടിയിലായത്.

മൂന്നു കോടിയിലേറെ രൂപ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഒരാഴ്ചക്കിടെ മലപ്പുറം ജില്ലയിൽ 7 കോടിയിലേറെ രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്.