കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച കെഎസ് യു പ്രവർത്തകർക്ക് എംഎം ഹസന്‍റെ അനുമോദനം

Monday, February 28, 2022

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലും ലോ കോളേജിലും വിജയിച്ച കെഎസ് യു വിദ്യാർത്ഥി പ്രതിനിധികളെയും യൂണിറ്റ് ഭാരവാഹികളെയും യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ അനുമോദിച്ചു. ഇന്ന് രാവിലെ കെപിസിസി ആസ്ഥാനത്ത് വിളിച്ച് വരുത്തിയാണ് വിദ്യാർഥികളെ അനുമോദിച്ചത്.

യൂണിവേഴ്സിറ്റി കോളേജ് ആർട്സ് ക്ലബ്‌ സെക്രട്ടറി ആയി വിജയിച്ച ഡെൽന തോമസ്, ലോ കോളേജ് വൈസ് ചെയർപേഴ്സൺ മേഘ സുരേഷ് എന്നിവരെയും റെപ്രസന്ററ്റീവ് ആയി വിജയിച്ചവരെയുമാണ് വിളിച്ച് വരുത്തിയത്. അദ്ദേഹത്തിന്‍റെ ആത്മകഥയായ “ഓർമച്ചെപ്പ് “പുസ്തകവും മധുരവും നൽകിയ ശേഷമാണ് കുട്ടികളെ മടക്കി അയച്ചത്. യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് പ്രസിഡന്‍റ് അമൽ പി റ്റി, ലോ കോളേജ് യൂണിറ്റ് സെക്രട്ടറി അക്യുബ് ഖാൻ എന്നിവരെയും അനുമോദിച്ചു.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ എസ് നുസൂർ, കെ എസ് യു സംസ്ഥാന സെക്രട്ടറി ബഹുൽ കൃഷ്ണ, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്‍റ് ശരത് ശൈലേശ്വരൻ, ജില്ലാ ഭാരവാഹികളായ ആസിഫ്, കൃഷ്ണകാന്ത് എന്നിവരും സന്നിഹിതരായിരുന്നു