റഷ്യ കടുപ്പിക്കുന്നു : യുക്രെയ്നിലെ ബെർദ്യാൻസ്‌ക് നഗരം പിടിച്ചെടുത്തു

Jaihind Webdesk
Monday, February 28, 2022

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം അഞ്ചാംദിവസവും തുടരുന്നു. യുക്രെയ്നിലെ  തെക്കു കിഴക്കൻ നഗരമായ ബെർദ്യാൻസ്‌ക് റഷ്യൻ സേന പിടിച്ചെടുത്തു. വടക്കൻ യുക്രെയ്നിലെ  ചെർണിഗോവിൽ റഷ്യ റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തു. സമാധാന ചർച്ചയ്ക്ക് യുക്രെയ്ന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തിലും റഷ്യൻ ആക്രമണം തുടരുകയാണ്.

യുക്രെയ്ന്‍ തലസ്ഥാനമായ കിയവിൽ റഷ്യയുടെ വ്യോമാക്രണ ഭീഷണി നിലനിൽക്കുന്നുണ്ട്. റഷ്യൻ സേന വളഞ്ഞ കിയവിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. യുക്രെയ്നിലെ സപ്രോഷ്യ വിമാനത്താവളത്തിന് സമീപം സ്ഫോടനം നടന്നതായാണ് വിവരം. റഷ്യൻ ആക്രമണത്തെ തുടർന്ന് 14 കുട്ടികൾ ഉൾപ്പടെ 352 സാധാരണക്കാർ യുക്രെയ്നിൽ കൊല്ലപ്പെട്ടെന്നാണ് കണക്ക്.