കീവ്: റഷ്യൻ അധിനിവേശത്തിന് എതിരേ യുക്രെയ്ൻ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. ആക്രമണങ്ങൾക്ക് റഷ്യയെ ഉത്തരവാദിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരിക്കുന്നത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വംശഹത്യ ലക്ഷ്യമിട്ട് റഷ്യ നടത്തിയ സൈനിക നടപടി അടിയന്തരമായി അവസാനിപ്പിക്കാൻ ഉത്തരവിടണമെന്നാണ് യുക്രെയ്ൻ അന്താരാഷ്ട്ര കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Ukraine has submitted its application against Russia to the ICJ. Russia must be held accountable for manipulating the notion of genocide to justify aggression. We request an urgent decision ordering Russia to cease military activity now and expect trials to start next week.
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) February 27, 2022