ദുബായ് : പ്രമുഖ ഇന്ത്യന്‍ സംഗീതജ്ഞന് ഇളയരാജ മാര്‍ച്ച് അഞ്ചിന് രാത്രി ഒമ്പതിന് ദുബായ് വേള്‍ഡ് എക്സ്പോയില്‍ സംഗീത പരിപാടി ഒരുക്കുന്നു. എക്സ്പോയിലെ ജൂബിലി സ്റ്റേജിലാണ് പരിപാടി . എക്സ്പോ പാസ് ഉള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാവുന്ന സംഗീത കച്ചേരി എന്നാണ് സംഘാടകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. നാലു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സംഗീതത്തില്‍ നിറഞ്ഞുനില്ക്കുന്ന 78 കാരനായ ഇളയരാജ ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതജ്ഞരില്‍ ഒരാളാണ്.
7000 ലേറെ ഗാനങ്ങളും 1400 ലധികം സിനിമകള്‍ക്കായി പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. 20,000 ലേറെ സംഗീത കച്ചേരികള്‍ അവതരിപ്പിച്ചു. രണ്ടുതവണ പശ്ചാത്തല സംഗീതത്തിന് ഉള്‍പ്പെടെ മികച്ച സംഗീത സംവിധായകനുള്ള അഞ്ച് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നേടി. 2010ല്‍ പത്മഭൂഷണും 2018ല്‍ പത്മവിഭൂഷണും നല്കി ഇന്ത്യ ആദരിച്ചു.