തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിയുടെ അധ്യക്ഷതയില്‍ കെപിസിസി ആസ്ഥാനത്ത് രാവിലെ 10.30നാണ് യോഗം. യോഗത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ ജി പരമേശ്വര, അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍ വി.കെ അറിവഴകന്‍, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവര്‍ പങ്കെടുക്കും.
രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, മുതിര്‍ന്ന നേതാക്കള്‍, കെപിസിസി ഭാരവാഹികള്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്‍റുമാര്‍, പോഷക സംഘടനാ സെല്‍ തുടങ്ങിയവയുടെ പ്രസിഡന്‍റുമാര്‍, കെപിസിസി മെംബര്‍മാര്‍ എന്നിവരും യോഗത്തിൽ സംബന്ധിക്കും.
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വവിതരണ പ്രവര്‍ത്തനങ്ങളും ഇന്ന് മുതൽ ആരംഭിക്കും. അംഗത്വ പ്രവര്‍ത്തനങ്ങളുടെ ജില്ലാ ചുമതലക്കാര്‍ക്കും നിയോജക മണ്ഡലം ചുമതലക്കാര്‍ക്കും രാവിലെ 11.30ന് കെപിസിസി ആസ്ഥാനത്ത് ഓറിയന്‍റേഷന്‍ പ്രോഗ്രാമും സംഘടിപ്പിച്ചിട്ടുണ്ട്.