സ്വര്‍ണ്ണക്കടത്ത് വീണ്ടും സഭയില്‍: സർക്കാരിന് ഭയമെന്ന് പ്രതിപക്ഷം; സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം

Thursday, February 24, 2022

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തല്‍ സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിഷയം ചർച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

അടിയന്തരപ്രാധാന്യമുളള വിഷയമല്ലെന്ന സ്പീക്കറിന്‍റെ നിലപാടില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. തുടർന്ന് സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധ ബാനര്‍ ഉയര്‍ത്തി. തുടർന്ന് സ്പീക്കര്‍ ഇറങ്ങിപ്പോയി. പിന്നീട് അനുരഞ്ജന ചർച്ചയെ തുടർന്ന് സഭ പുനഃരാരംഭിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസിനെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങള്‍ ഹനിക്കുന്നു എന്നാരോപിച്ച് സഭ ബഹിഷ്കരിച്ച പ്രതിപക്ഷം സഭാ കവാടത്തിൽ പ്രതിഷേധിച്ചു.