കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ യുവതി മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്

Jaihind Webdesk
Thursday, February 10, 2022

 

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ട് ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് അന്വേഷണം ആരംഭിച്ചു.

ജനുവരി 28 ന് തലശേരി മഹിളാ മന്ദിരത്തിൽ നിന്ന് കുതിരവട്ടത്തേക്ക് എത്തിച്ച മഹാരാഷ്ട്ര സ്വദേശിനിയാണ് ജിയാറാം ജിലോട്ട് എന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെ അന്വേഷിച്ച് തലശേരിയിൽ എത്തിയതായിരുന്നു യുവതി. കഴിഞ്ഞ ദിവസം രാത്രി സഹതടവുകാർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. രാവിലെ ആണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. രാത്രി രണ്ടുപേർ തമ്മിൽ അടിപിടി ഉണ്ടായതിനെ തുടർന്ന് ഇവരെ മറ്റൊരു റൂമിലേക്ക് മാറ്റിയിരുന്നുവെന്ന് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന്‍റെ സൂപ്രണ്ട് കെ.സി രമേശൻ പറഞ്ഞു.

ഇന്ന് രാവിലെ ജിയ ജിലോട്ടിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മാനസികാരോഗ്യ കേന്ദ്രം ആഭ്യന്തര അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് പറഞ്ഞു. കിടക്കുന്ന കട്ടിലിനു വേണ്ടി ഇന്നലെ രാത്രിയിൽ കൊൽക്കത്ത സ്വദേശിയും സഹ തടവുകാരിയുമായ തജ്മൽ ബീവിയുമായി തർക്കം ഉണ്ടായെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.