ബാബുവിന്‍റെ ഉമ്മ പറഞ്ഞതു പോലെ സംഭവിച്ചു ; ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യങ്ങളർപ്പിച്ച് കെ സുധാകരന്‍ എംപി

Wednesday, February 9, 2022
മലമുകളിൽ രണ്ടു ദിവസത്തോളം കുടുങ്ങിക്കിടന്ന ബാബുവിനെ അതിസാഹസികമായി രക്ഷപെടുത്തിയ ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യങ്ങളർപ്പിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. ബാബുവിന്‍റെ ഉമ്മ പറഞ്ഞത് പോലെ സൈന്യം എത്തിയപ്പോൾ തന്നെ ബാബു രക്ഷപെടുമെന്ന് ഉറപ്പായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :
മലമുകളിൽ രണ്ടു ദിവസത്തോളം കുടുങ്ങിക്കിടന്ന ബാബുവിനെ അതിസാഹസികമായി രക്ഷപെടുത്തിയ ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യങ്ങൾ.
ഇന്നലെ പാലക്കാട് കളക്റ്ററെ വിളിച്ച് സ്ഥിതിഗതികൾ അന്വേഷിക്കുകയും എല്ലാവിധ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ബാബുവിന്‍റെ  ഉമ്മ പറഞ്ഞത് പോലെ സൈന്യം എത്തിയപ്പോൾ തന്നെ ബാബു രക്ഷപെടുമെന്ന് ഉറപ്പായിരുന്നു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും ഒരിക്കൽ കൂടി അഭിവാദ്യങ്ങൾ.