തിരുവനന്തപുരം: അമ്പൂരിയിൽ കഞ്ചാവുമായി എസ്എഫ്ഐ പ്രവർത്തകൻ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിൽ. വാഴച്ചാൽ സ്വദേശികളായ രാഹുൽ കൃഷ്ണ, വിനു രാഹുൽ എന്നിവരാണ് പിടിയിലായത്. എസ്എഫ്ഐ വെള്ളറട ഏരിയാകമ്മിറ്റി അംഗമാണ് രാഹുല്‍ കൃഷ്ണ.
രണ്ട് കിലോയിലധികം കഞ്ചാവ് ബൈക്കിൽ കടത്താൻ ശ്രമിക്കവെ ആര്യനാട് റേഞ്ച് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള സംഘം ഇവരെ പിടികൂടുകയായിരുന്നു. അമ്പൂരി പഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ചാണ് പ്രതികള്‍ പിടിയിലായത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.