അനധികൃത മദ്യവില്‍പന; കോട്ടയത്ത് ഹോട്ടല്‍ ഉടമ അറസ്റ്റില്‍

Jaihind Webdesk
Sunday, January 30, 2022

 

കോട്ടയം: കൂരാലിയിൽ അനധികൃത വില്‍പനയ്ക്ക് സൂക്ഷിച്ചിരുന്ന 101 ലിറ്റർ മദ്യം പോലീസ് പിടികൂടി. ഹോട്ടൽ കേന്ദ്രീകരിച്ച് വില്‍പന നടത്തി വന്നിരുന്ന മദ്യശേഖരമാണ് പിടികൂടിയത്. ഹോട്ടൽ ഉടമ ശ്യാമിനെ പോലീസ് അറസ്റ്റ് ചെയ്തു.

അര ലിറ്ററിന്‍റെ 211 കുപ്പികളാണ് ഇന്ന് ഉച്ചയോടെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ബിവറേജ് ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങി സൂക്ഷിക്കുന്ന മദ്യം ഉയർന്ന വിലയ്ക്കാണ് വിറ്റിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ കുറച്ചു നാളുകളായി പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു.