തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ സർക്കാരിനോട് ഗവർണർ വിശദീകരണം ചോദിച്ചത് ആശങ്ക കാരണമാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ഓർഡിനൻസിന്‍റെ പ്രാധാന്യം ജനങ്ങൾക്ക് മനസിലാകുന്നില്ലെന്നും ഇകെ നായനാരുടെ ഭരണകാലം അല്ല ഇപ്പോഴത്തേത് എന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന കുറ്റസമ്മതം നടത്തലാണെന്നും അദ്ദേഹം പറഞ്ഞു.