കൊല്ലം : കൊട്ടാരക്കരയ്ക്ക് സമീപം എംസി റോഡിൽ യുവാക്കളുടെ ബൈക്ക് അഭ്യാസത്തിനിടെ അപകടം. അമിത വേഗത്തിൽ ഓടിച്ച ബൈക്കിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അഭ്യാസം നടത്തിയവരുടെ ബൈക്ക് എതിർ ദിശയിൽ വന്ന ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അശ്വന്ത് എന്ന എ ബിഎ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നമ്പർ പ്ലേറ്റില്ലാത്ത നാല് ബൈക്കുകളിലായിരുന്നു അഭ്യാസ പ്രകടനം. എംസി റോഡിൽ കൊട്ടാരക്കര പൊലിക്കോട്ട് ആണ് അപകടമുണ്ടായത്. അപകടശേഷം ഒളിപ്പിക്കാൻ ശ്രമിച്ച ഒരു ബൈക്ക് പൊലീസ് പിടിച്ചെടുത്തു. മറ്റ് ബൈക്കുകൾക്കായി അന്വേഷണം തുടരുകയാണ്.