കെ റെയിലിനെതിരെ പ്രമേയം പാസാക്കി പരപ്പനങ്ങാടി നഗരസഭ; സംസ്ഥാനത്ത് ആദ്യം; ഡിപിആർ കത്തിച്ചും പ്രതിഷേധം

Jaihind Webdesk
Monday, January 17, 2022

മലപ്പുറം : കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി നഗരസഭ പ്രമേയം പാസാക്കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു നഗരസഭ കെ റെയിലിനെതിരെ പ്രമേയം പാസാക്കുന്നത്. തുടർന്ന് യുഡിഎഫ് അംഗങ്ങൾ സർക്കാർ പുറത്തുവിട്ട ഡിപിആർ കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു.

പരപ്പനങ്ങാടി നഗരസഭയിൽ യുഡിഎഫാണ് ഭരണത്തിലുള്ളത്. കെ റെയില്‍ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോൾ മലപ്പുറം ജില്ലയിൽ കൂടുതൽ ജനങ്ങളെ ബാധിക്കുന്ന പ്രദേശം കൂടിയാണ് പരപ്പനങ്ങാടി നഗരസഭ. അതിനാലാണ് നഗരസഭ കെ റെയിലിനെതിരെ പ്രമേയം അവതരിപ്പിച്ചത്.

കെകെഎസ് തങ്ങൾ പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങൾ ചർച്ചയ്ക്ക് പോലും തയാറാകാതെ ഇറങ്ങിപ്പോയി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു നഗരസഭ കെ റെയിലിനെതിരെ പ്രമേയം പാസാക്കുന്നത്. തുടർന്ന് നഗരസഭയ്ക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് യുഡിഎഫ് അംഗങ്ങൾ പ്രകടനം നടത്തി. സർക്കാർ പുറത്ത് വിട്ട ഡിപിആർ കത്തിച്ച് പ്രതിഷേധിച്ചു. പ്രകടനത്തിന് നഗരസഭാ ചെയർമാൻ എ ഉസ്മാൻ, കെ.പി ഷാജഹാൻ, സി. അബ്ദുറഹിമാൻ കുട്ടി എന്നിവർ നേതൃത്വം നൽകി.