കോൺഗ്രസ് കാര്യാലയങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടാകാന്‍ സാധ്യത : ഇന്‍റലിജൻസ് റിപ്പോർട്ട്

Tuesday, January 11, 2022

കണ്ണൂരിലെ കോൺഗ്രസ് കാര്യാലയങ്ങൾക്ക് നേരെ അക്രമം ഉണ്ടായേക്കാമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകന്‍റെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാന ഇൻറലിജൻസാണ് റിപ്പോർട്ട് നൽകിയത് .  ഇത് സംബന്ധിച്ച റിപ്പോർട്ട് .ഇതിനെ തുടർന്ന് കണ്ണൂരിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി.

തളിപ്പറമ്പിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെ കഴിഞ്ഞ ദിവസം അക്രമം നടന്നിരുന്നു. ഇതിനിടെ
കണ്ണൂർ എസ്എൻ കോളേജിൽ കെഎസ് യു വിന്‍റെ പ്രചാരണ ബോർഡ് തകർത്ത രണ്ട് എസ്എഫ്ഐ പ്രവർത്തകർ പിടിയിലായി. യൂണിറ്റ് സെക്രട്ടറി ആദർശ്, എസ്എഫ്ഐ പ്രവർത്തകൻ നിധിൻ എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.