സില്‍വര്‍ ലൈനില്‍ ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ : യുഡിഎഫ് ലഘുലേഖ പുറത്തിറക്കി

Wednesday, January 5, 2022

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്ന ലഘുലേഖ യുഡിഎഫ് പുറത്തിറക്കി. യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തിലാണ് ലഘുലേഖ പ്രകാശനം ചെയ്തത്. പദ്ധതിയെ കുറിച്ച് സര്‍ക്കാരിനോടുള്ള യുഡിഎഫിന്‍റെ ചോദ്യങ്ങളും പദ്ധതിയുടെ അശാസ്ത്രീയതയും വിശദീകരിക്കുന്ന ലഘുലേഖ എല്ലാ വീടുകളിലുമെത്തിക്കും.

പദ്ധതിയുടെ ദോഷവശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ലഘുലേഖ. ഇതിനൊപ്പം കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്ഥിരം സമര വേദികള്‍ തുറക്കും. ഭൂമി നഷ്ടപ്പെടുന്നവരെയും പദ്ധതിയെ എതിര്‍ക്കുന്ന ജനകീയ സമിതികളെയും യോജിപ്പിച്ച് ഈ മാസം 100 ജനകീയ സദസുകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവരെ സംഘടിപ്പിച്ച് പ്രത്യേക ചര്‍ച്ചയും നടത്തും.