സിപിഎം പകൽ ബിജെപിയുടെ ശത്രുവും രാത്രി മിത്രവും : കെ മുരളീധരന്‍ എംപി

Tuesday, December 28, 2021

വീഴ്ച്ചയിൽ നിന്നും ഉയർത്ത് എഴുന്നേൽക്കുക എന്നതാണ് കോൺഗ്രസിന് ഇപ്പോൾ പ്രധാനമെന്ന് കെ മുരളീധരൻ എംപി. രാജ്യത്ത് ഇപ്പോഴും പ്രധാന പ്രതിപക്ഷം കോൺഗ്രസാണ്. ബിജെപിയെ നേരിടുമെന്ന് പറയുന്ന സിപിഎമ്മിന് നിവർന്ന് നിൽക്കാൻ കോൺഗ്രസിന്‍റെ താങ്ങ് വേണമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന് പുറത്ത് ഒരടി മുന്നോട്ട് വെക്കാൻ കഴിയാത്ത സിപിഎം ആണ് രാജ്യത്ത് ബിജെപിയെ നേരിടുമെന്ന് പറയുന്നത്.

സിപിഎം പകൽ ബിജെപിയുടെ ശത്രുവും രാത്രി മിത്രവുമാണെന്നും  കെജരിവാൾ മുതൽ പിണറായി വരെ ബിജെപിയുടെ ബി ടീം ആണന്നും കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. എറണാകുളം ഡിസിസി സംഘടിപ്പിച്ച കോൺഗ്രസ് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കാളികളായി.