ദുബായ് : യുഎഇയില്‍ ചെറിയ ഇടവേളയ്ക്ക് ശേഷം, പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. ക്രിസ്മസ്, പുതുവര്‍ഷ ആഘോഷ പരിപാടികള്‍ക്ക് മുന്നോടിയായിട്ടാണ് ഈ നിയന്ത്രണം. ഇതോടെ, ഇനി പൊതു വേദിയിലെ പരിപാടികള്‍ക്ക് 80% പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ കഴിയൂ. അതേസമയം, യുഎഇയിലെ മറ്റു എമിറേറ്റുകളില്‍നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനു ഇഡിഇ സ്കാനര്‍ പരിശോധന നിര്‍ബന്ധമാക്കി. ഈ മാസം 19 മുതല്‍ അതിര്‍ത്തികളില്‍ സൗജന്യ പരിശോധന നടത്തുമെന്ന് അബുദാബി ദുരന്ത നിവാരണ സമിതി അറിയിച്ചു.
രാജ്യത്തെ താമസക്കാരുടെയും രാജ്യത്ത് എത്തുന്ന സന്ദര്‍ശകരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതനുസരിച്ച് ഇനി യുഎഇയിലെ പൊതുവേദിയിലെ പരിപാടികള്‍ക്ക് 80% പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. ഗ്രീന്‍പാസും, 96 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് ഫലവും അല്‍ഹൊസന്‍ ആപ്പില്‍ കാണിക്കണം. ഹസ്തദാനവും ആലിംഗനവും പാടില്ല. പ്രവേശന കവാടത്തില്‍ ശരീരോഷ്മാവ് പരിശോധിക്കും. കൂട്ടം കൂടരുതെന്നും നിര്‍ദേശമുണ്ട്. മാസ്ക് ധരിക്കുകയും 1.5 മീറ്റര്‍ അകലം പാലിക്കുകയും വേണം. എന്നാല്‍, കുടുംബാംഗങ്ങള്‍ക്കിടയില്‍ അകലം വേണ്ട. സുരക്ഷിത ആഘോഷത്തിനും ആരോഗ്യ സുരക്ഷയ്ക്കും വേണ്ടിയുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു.
കൊവിഡ് വകഭേദങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ബൂസ്റ്റര്‍ ഡോസും നിര്‍ബന്ധമാക്കി. കൊവിഡ് വാക്സീന് രണ്ടാമത്തെ ഡോസ് എടുത്ത് , 6 മാസം പിന്നിട്ട 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാം ഈ നിര്‍ദേശം എല്ലാവരും പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
അറിഞ്ഞിരിക്കേണ്ട നിബന്ധനകള്‍ ഇങ്ങിനെ :-
96 മണിക്കൂറിനകമുള്ള പിസിആര്‍ നെഗറ്റീവ് ഫലം വേണം
വേദിയുടെ ശേഷിയില്‍ 80% പേര്‍ക്കാണ് അനുമതി.
പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കണം.
ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലത്ത് മാസ്ക് നിര്‍ബന്ധം.
പൊതുസ്ഥലത്ത് 1.5 മീറ്റര്‍ അകലം പാലിക്കണം. കുടുംബാംഗങ്ങള്‍ക്കിടയില്‍ അകലം വേണ്ട
അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ഉള്ള ഏതു പ്രായക്കാര്‍ക്കും പങ്കെടുക്കാം
വാക്സീന്/ബൂസ്റ്റര്‍ ഡോസ് 14 ദിവസത്തിനു മുന്‍പ് എടുത്തവരാകണം.
ഹസ്തദാനം, ആലിംഗനം പാടില്ല, അകലം പാലിച്ച് ആശംസയാകാം.
ഫോട്ടോ എടുക്കുമ്പോഴും അകലം പാലിക്കണം. പൊതു നിയമവും അതതു എമിറേറ്റിലെ പ്രത്യേക നിയമവും പാലിക്കണം.
സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും.