അവരെന്നെ വിളിക്കുന്നത് 007 എന്നാണ്! മോദിയെ ട്രോളി തൃണമൂല്‍

Tuesday, October 19, 2021

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്രോളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ജെയിംസ് ബോണ്ട്പോസ്റ്ററില്‍ മോദിയുടെ തല ചേർത്താണ് പരിഹാസം. മുതിർന്ന തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാനാണ് സമൂഹമാധ്യമത്തിൽ ട്രോള്‍ ഷെയർ ചെയ്തത്.

സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രത്തില്‍ ജയിംസ് ബോണ്ട് പോസില്‍ പ്രധാന മന്ത്രിയും ‘ദെ കോൾ മി 007’ എന്ന ടാഗുമുണ്ട്. 007 എന്നതിന് പരിഹാസരൂപേണ വിശദീകരണവുമുണ്ട്. വികസനം – 0, സാമ്പത്തിക വളർച്ച – 0, ഭരണരംഗത്തെ പിടിപ്പുകേട് 7 വർഷം.  പ്രധാനമന്ത്രിയുടെ ഓഫീസിൽ നരേന്ദ്ര മോദി 7 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വിമർശന ട്രോള്‍.