തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വി.എം സുധീരനുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയകാര്യസമിതിയിലും പാര്‍ട്ടിയിലും സുധീരന്റെ സാന്നിധ്യം അനിവാര്യമാണെന്ന് വി.ഡി. സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
വി.എം സുധീരന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കും. സംഘടനാപരമായ കാര്യങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചു. രാജി തീരുമാനത്തില്‍ സുധീരന് വ്യക്തമായ നിലപാടുകളുണ്ട്. നേതൃത്വത്തിന് ചില വീഴ്ചകളുണ്ടായി. അവ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.