തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളില്‍ മാലിന്യനീക്കത്തിന് കെഎസ്ആര്‍ടിസി. മാലിന്യം നീക്കുന്ന വാഹനങ്ങളോടിക്കാന്‍ ഡ്രൈവര്‍മാരെ നല്‍കാമെന്ന് കെഎസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകര്‍. വാഹനങ്ങളുടെ അറ്റകുറ്റപ്പണി ഏറ്റെടുക്കാനും തയ്യാറാണെന്ന് കാണിച്ച് ബിജു പ്രഭാകര്‍ സർക്കാരിന് കത്ത് നല്കി.
അതേസമയം തീരുമാനത്തിനെതിരെ ഭരണപക്ഷ തൊഴിലാളി യൂണിയനുകളടക്കം രംഗത്തെത്തി. പി.എസ്.സി പൊതുപരീക്ഷ ഉള്‍പ്പെടെയുള്ള കടമ്പകള്‍ കടന്നെത്തുന്ന കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാരെ മാലിന്യ സംഭരണത്തിന് ഉപയോഗിക്കുന്നത് ന്യായമല്ലെന്ന് തൊഴിലാളി യൂണിയനുകള്‍ പറയുന്നു. ഇക്കാര്യം സൂചിപ്പിച്ച് യൂണിയന് എംഡിക്ക് കത്തയച്ചിട്ടുണ്ട്. നേരത്തെ കെഎസ്ആര്‍ടിസി കോംപ്ലക്സുകളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള് ആരംഭിക്കാനുള്ള നീക്കവും വിവാദമായിരുന്നു.