ആലപ്പുഴ : കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയവർ മാലിന്യങ്ങള്‍ തന്നെയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ജനവിശ്വാസ്യത ആര്‍ജിക്കാന്‍ കഴിയാത്ത നേതാക്കളാണിവര്‍. പാര്‍ട്ടിയോട് നന്ദികേട് കാണിച്ചാണ് മൂന്നു പേര്‍ പോയത്. 32 വര്‍ഷം കോണ്‍ഗ്രസില്‍ നിന്നിട്ട് ഒരു അണിയെ പോലും ഉണ്ടാക്കാന്‍ കഴിയാത്തവരാണിവര്‍. താഴെത്തട്ട് വരെയുള്ള പാര്‍ട്ടി പുനഃസംഘടനയ്ക്ക് മാനദണ്ഡങ്ങള്‍ ഉണ്ടാകുമെന്നും കെ. സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.