കൊച്ചി : യുവാക്കളിൽ തീവ്രവാദചിന്ത പ്രചരിക്കുന്നെന്ന സിപിഎം പരാമർശം ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോളേജ് വിദ്യാർത്ഥികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നെന്ന പരാമർശം നിസാരമായി കാണരുത്. എന്തെങ്കിലും ഡാറ്റ ഉണ്ടെങ്കിൽ സിപിഎം പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.