രാജ്യത്ത് 30,570 പേര്‍ക്ക് കൂടി കൊവിഡ്, 431 മരണം; 38,303 പേർക്ക് രോഗമുക്തി

Thursday, September 16, 2021

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,570 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 431 മരണങ്ങളും സ്ഥിരീകരിച്ചു. 38,303 പേർ രോഗമുക്തരായി. നിലവിൽ 3,42,923 പേരാണ് ചികിത്സയിലുള്ളത്.

ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,33,47,325 ആയി. ആകെ രോഗമുക്തരായവരുടെ എണ്ണം 3,25,60,474 ആണ്. ഇതുവരെ 4,43,928 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 64,51,423 പേർക്ക് വാക്സിനേഷൻ നൽകി. ഇതുവരെ 76,57,17,137 പേർക്കാണ് വാക്സീൻ നൽകിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.